"ഇക്കോ ത്രസ്റ്റ് ഫ്യൂവൽ ഇഞ്ചക്ഷൻ ടെക്നോളജികൊണ്ട് നിങ്ങൾക്ക് ലഭിക്കുന്നു 15% അധികം മൈലേജ്"
BS-VI സവിശേഷതകളുള്ള പുതിയ നെക്സ്റ്റ്-ജെൻ ഇകോ ത്രസ്റ്റ് ഫ്യൂവൽ ഇന്ജെക്ഷൻ (ETFi) എഞ്ചിൻ മെച്ചപ്പെടുത്തിയ എഞ്ചിൻ പെർഫോമൻസ്, കൂടുതൽ ഈട്, സ്മൂത്ത് റൈഡിങ്ങ് എക്സ്പീരിയൻസ് എന്നിവയ്ക്ക് പുറമേ 15% അധികം മൈലേജും നൽകുന്നു
"TVS Jupiter തികഞ്ഞ കാര്യക്ഷമതയോടെ മികച്ച ഫ്യൂവൽ ഇക്കോണമി നൽകുവാൻ രൂപ കൽപന ചെയ്തിട്ടുള്ളതാണ്. നിങ്ങളുടെ ചെറിയ സഹായം ലഭിച്ചാൽ ഇന്ധന മിതവ്യയം ഇനിയും മെച്ചപ്പെടും. ബെസ്റ്റ്-ഇൻ-ക്ലാസ്സ് മൈലേജ് കിട്ടുന്നത് അത്യാധുനിക ടെക്നോളജിയുടെ ഒരു ഭാഗം മാത്രമാണ്. ത്രോട്ടിൽ ‘""ECONOMY"" മോഡിലേയ്ക്ക് അഡ്ജസ്റ്റ്ചെ യ്യൂ ഇന്ധന മിതവ്യയം പരമാവധി ആക്കൂ. POWER""&""ECO"" എന്നീ രണ്ടു രീതി റൈഡിങ്ങ് ഓപ്ഷനുകൾ ഉള്ള ജൂപിറ്റർ നിങ്ങളുടെ ദിവസങ്ങൾക്ക് കൂടുതൽ രസം പകരും"
ടിവിഎസ് ജൂപ്പിറ്ററിന്റെ ഉൽകൃഷ്ടമായ ഇഗ്നിഷൻ ടെക്നോളജി വെഹിക്കിൾ ലോഡും പവർ ആവശ്യകതയും തുടർച്ചയായി സെൻസ് ചെയ്യുന്നു, മികച്ച സവാരി ഗുണവും മെച്ചപ്പെട്ട ട്രാഫിക്കിനകത്തെ മൈലേജും ഉറപ്പ് വരുത്തുന്നതിന് അതിന്റെ പ്രതികരണം ക്രമീകരിക്കിന്നു, നൽകുന്നു മെച്ചപ്പെട്ട ഇന്ധന ക്ഷമത, ഈ വിഭാഗത്തിലെ ഏറ്റവും മികച്ച മൈലേജ്. അങ്ങനെ പണം ലാഭിച്ചു തരുന്നു
ഉൽകൃഷ്ടമായ പ്രകാശം നൽകുന്ന LED ഹെഡ് ലാന്പ് കൂടുതൽ നല്ല കാഴ്ച്ച ലഭ്യമാക്കുന്നു, മെച്ചപ്പെടുത്തിയ സ്റ്റൈലിനൊപ്പം സുരക്ഷയും ഉറപ്പാക്കുന്നു
ആധുനിക ഡിസൈൻ ഒരു പ്രീമിയം ടൂ വീലറിന്റെ അനുഭവം സമ്മാനിക്കുന്നു
കണ്ണാടിയുടെ തിളക്കമുള്ള സ്റ്റെയിൻലെസ്സ് സ്റ്റീൽ മഫ്ലർ ഗാർഡിനൊപ്പം ജൂപ്പിറ്ററിൽ സുരക്ഷയാണ് സ്റ്റൈലിന് പ്രചോദനം നൽകുന്നത്
പുതിയ ആകർഷകമായ ഫുൾ ക്രോം മിറർ, സ്റ്റൈലിഷ് ടിന്റഡ് വിൻഡ് ഷീൽഡ് എന്നിവയോടെ റീഡിസൈൻ ചെയ്ത മുൻഭാഗം
ക്ലാസിക് ഡയൽ-ആർട്ട് അന്തസ്സിനൊപ്പം കാലാതീതമായ മനോഹാരിതയും നൽകുന്നു
പുതിയ TVS Jupiter ZX SmartXonnect ഉപയോഗപ്രദമായ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന പൂർണ്ണമായും ഡിജിറ്റൽ സ്പീഡോമീറ്ററുമായാണ് വരുന്നത്.
പ്രീമീയം ബീജ് കളേർഡ് ഇന്റിരിയൽ പാനൽസ് ഉള്ള ടിവിഎസ് ജൂപ്പിറ്റർ ZX -ന്റെ എക്സ്ക്ലൂസിവ് കളേഴ്സ് സ്കൂട്ടറിന് ഒരു സവിശേഷ വ്യക്തിത്വം സമ്മാനിക്കുന്നു. അന്തസ്സിന്റെ ശക്തമായ അടയാളമായി പ്രവർത്തിക്കുന്നു ജൂപ്പിറ്റർ ZX-ൽ മാത്രം ലഭ്യമാണ്
പ്രീമിയം ഡ്യുവൽ-ടോണിലുള്ള സീറ്റ് മൊത്തത്തിലുള്ള ക്ലാസിക് അപ്പീൽ എടുത്ത് കാണിക്കുന്നു
"അതീവ ശദ്ധ്രയോടെ ആസൂത്രണം ചെയ്ത് ആഡംബര ഭംഗിയിൽ കൂട്ടിയിണക്കിയിട്ടുള്ള ഘടകഭാഗങ്ങൾ റൈഡർക്കും പിന്നിലിരിക്കുന്നവർക്കും അങ്ങേയറ്റത്തെ വ്യക്തിഗത ഇരിപ്പിട സൌകര്യം നൽകുന്നു. എല്ലാ സ്കൂട്ടറുകൾക്കുമിടയിൽ ഏറ്റവു വിസ്തൃതമായ ലെഗ് സ്പെയ്സ് (375 mm) ഉള്ളത് ടിവിഎസ് ജൂപിറ്ററിനാണ്. സുഖമായി യാത്ര ചെയ്യാം, കൂടുതൽ സ്റ്റോർ ചെയ്യാം"
ചടുല വേഗവും സവാരി സുഖവും കണക്കിലെടുത്ത് ആണ് ഒരു വാഹനത്തെ വിലയിരുത്തേണ്ടത്. അത്യാധുനിക ടെലസ്കോപ്പിക് ഷോക്ക് അബ്സോർബർ ആണ് ടിവിഎസ് ജൂപ്പിറ്ററിന് ഫ്രണ്ടിൽ ഉള്ളത്. അതു നൽകുന്ന കുഷനിങ്ങ് മികച്ചതാണ്, കുണ്ടും കുഴിയുമുള്ള അല്ലെങ്കിൽ മോശമായ റോഡുകളിൽ കൂടി യാത്ര പോകുന്പോൾ കൂടുതൽ സ്മൂത്തും ആണ്
പിന്നിലെ ഗ്യാസ് ചാർജ്ജ്ഡ് ഷോക്ക് അബ്സോർബേഴ്സ് ടിവിഎസ് ജൂപ്പിറ്ററിന്റെ സവിശേഷതയാണ്. പരുക്കൻ റോഡുകൾ ഉണ്ടാക്കുന്ന ഏറ്റവും ചെറിയ ജെർക്കുകൾ പോലും ഒഴിവാക്കുവാൻ സഹായിക്കുന്നതിന് പ്രത്യേകം രൂപകല്പന ചെയ്തവ. ഗ്യാസ് ഫിൽഡ് റിയർ ഷോക്ക് അബ്സോർബർ നിങ്ങൾക്കും പിന്നിലിരിക്കുന്ന ആൾക്കും ഒന്നാന്തരം സീറ്റിങ്ങ് സുഖം നൽകും. കുണ്ടും കുഴിയുമുള്ള റോഡിൽ കൂടി യാത്ര ചെയ്യുന്പോൾ നടുവിനും തോളിനും വേദനയിൽ നിന്ന് സംരക്ഷണം നൽകും
നിങ്ങളുടെ സ്കൂട്ടറും റോഡും തമ്മിലുള്ള ഉറച്ച ബന്ധമാണ് അത്. ഈടുറ്റത്, സ്റ്റൈലുള്ളത്, ഭാരം കുറഞ്ഞത്. ആൾ ബ്ളാക്ക് അലോയ് വീൽസ്. മികച്ച റോഡ് ഗ്രിപ്പ്. തുരുന്പിക്കില്ല. ട്യൂബ്ലസ്സ് ടയറുകൾ ടെൻഷനില്ലാത്ത ദീർഘയാത്രകൾ സമ്മാനിക്കുന്നു
വളവുകൾ തിരിയുവാനും ദിശകൾ മാറ്റുവാനും എവിടെയും സൌകര്യങ്ങൾ ലഭിക്കണമെന്നില്ല. ഏറ്റവും കുറഞ്ഞ 1910 mm ടേണിങ്ങ് റേഡിയസ് സഹിതം ടിവിഎസ് ജൂപ്പിറ്റർ വളയ്ക്കാനും തിരിക്കാനും മികച്ച സൌകര്യവും ഇതിന്റെ വിഭാഗത്തിലെ ഏറ്റവും നല്ല സവാരി സുഖവും നൽകുന്നു (* ചിത്രം പ്രാതിനിധ്യത്തിന് മാത്രമുള്ളതാണ്)
ഉയർന്ന വീൽ ബേസ് എന്നാൽ കൂടുതൽ നല്ല സ്ഥിരത്വം. ട്രാൻസ്വേഴ്സ് ആയി മൌണ്ട് ചെയ്ത എഞ്ചിനും ഏറ്റവും വലിയ 1275 mm വീൽ ബേസും ടിവിഎസ് ജൂപ്പിറ്ററിന് നൽകുന്നത് ഒരു ലക്ഷ്വറി സ്കൂട്ടറിന്റെ സവാരി സുഖമാണ്. ഇന്ത്യയിലെ എല്ലാ ഭൂപ്രകൃതികൾക്കും യോജിച്ചത്
"ഒരു ഇലക്ട്രിക് സ്റ്റാർട്ടർ സഹിതമാണ് ടിവിഎസ് ജൂപ്പിറ്റർ വരുന്നത്. എവിടെയും വെച്ച് ഏതു സമയത്തും നിങ്ങളുടെ സൌകര്യം അനുസരിച്ച് സ്കൂട്ടർ സ്റ്റാർട്ട് ചെയ്യാം. മാത്രമല്ല കിക്ക്-സ്റ്റാർട്ട് നിങ്ങളുടെ പാദങ്ങളുടെ വിതാനത്തിൽ ആയതുകൊണ്ട് സീറ്റിൽ നിന്നും ഇറങ്ങാതെ തന്നെ സ്കൂട്ടർ സ്റ്റാർട്ട് ചെയ്യാം"
"ആഡംബരം തുടങ്ങുന്നത് ഭൌതിക സുഖസൌകര്യത്തോടെയാണ്. നിങ്ങൾ സ്പർശിക്കുന്ന എല്ലാ ഭാഗങ്ങൾക്കും ജൂപ്പിറ്ററിൽ പ്രത്യേകം ശദ്ധ്ര നൽകിയിട്ടുണ്ട്. തൊട്ടറിയൂ, ആസ്വദിക്കൂ, ലക്ഷ്യസ്ഥാനത്തേക്ക് മിന്നിച്ചു പോകൂ"
കുഷൻഡ് ബാക്ക്റെസ്റ്റ് ഉള്ള ക്ലാസ്സി ആയ ക്രോം പില്ല്യൻ ഹാൻഡിൽ
ടിവിഎസ് ജൂപ്പിറ്ററിന്റെ E-Z® സെന്റർ സ്റ്റാൻഡ് ചെറുതായി ഒന്ന് പുഷ് ചെയ്താൽ സ്കൂട്ടറിനെ അതിന്റെ സെന്റർ സ്റ്റാൻഡിൽ നിങ്ങൾക്കോ വീട്ടിൽ ആർക്കെങ്കിലുമോ നിർത്താൻ കഴിയും
ജൂപ്പിറ്ററിന്റെ എക്സ്റ്റേണൽ ഫ്യൂവൽ ഫിൽ സീറ്റിൽ നിന്ന് ഇറങ്ങാതെ തന്നെ പെട്രോൾ അടിക്കാൻ സൌകര്യം നൽകുന്നു. സീറ്റിനടിയിലുള്ള സ്ഥലത്ത് വെച്ച് വിലപിടിപ്പുള്ള സാധനങ്ങൾ കൊണ്ട് പോകുന്പോൾ പ്രത്യേകിച്ചും ഇത് കൂടുതൽ സുരക്ഷിതമാണ്. നിങ്ങളുടെ ഭക്ഷണ സാധനങ്ങളിൽ പെട്രോൾ വീഴാതെയും അതിന്റെ ദുർഗന്ധം പടരാതെയും ഇത് സംരക്ഷിക്കും
സമയവും നിങ്ങളുടെ സൌകര്യവും അനുസരിച്ച് ഇന്ധനം നിറയ്ക്കാം. നിങ്ങളുടെ സ്കൂട്ടറിൽ ഇന്ധനത്തിന്റെ അളവ് കുറയുന്പോൾ ടിവിഎസ് ജൂപ്പിറ്ററിൽ ഇന്ധനം അടിക്കാൻ ഓർമപ്പെടുത്തുന്നതിന് വേണ്ടി ലോ ഫ്യൂവൽ ഇൻഡിക്കേറ്റർ ബ്ളിങ്ക് ചെയ്യും. സ്മാർട്ട് ആയ ഈ അലേർട്ട് സംവിധാനം സ്കൂട്ടറിൽ എപ്പോൾ ഇന്ധനം നിറയ്ക്കണം തുടങ്ങിയ നിസ്സാര കാര്യങ്ങളെ പറ്റി നിങ്ങൾ ആലോചിച്ച് വിഷമിക്കാതിരിക്കാൻ സഹായിക്കുന്നു
സ്വിച്ച് ഓൺ ആക്കി വയ്ക്കൂ. ടിവിഎസ് ജൂപ്പിറ്ററിൽ മൊബൈൽ ചാർജ്ജർ സൌകര്യമുണ്ട്. ആശങ്കകളില്ലാതെ കൂടുതൽ ദൂരം പോകൂ, അതേസമയം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി എപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരിക്കൂ
2 ലിറ്ററിന്റെ ഫ്രണ്ട് യുടിലിറ്റി ബോക്സ് എക്സ്ട്രാ സ്റ്റോറേജ് സ്ഥലവും സൌകര്യവും നൽകുന്നു
21 ലിറ്ററിന്റെ വർദ്ധിപ്പിച്ച സ്റ്റോറേജ് സ്ഥലം യാത്രകളിൽ കൂടുതൽസാധനങ്ങൾ കൊണ്ടുപോകുവാൻ സൌകര്യം തരുന്നു
ടിവിഎസ് ജൂപ്പിറ്ററിൽ ഉള്ള അകത്തേക്ക് വലിക്കാവുന്ന ബാഗ് ഹുക്കുകൾ ഒരിക്കലും നിങ്ങളുടെ കാലുകൾക്ക് മുറിവേൽപ്പിക്കില്ല. ബാഗുകൾ വയ്ക്കേണ്ട സമയത്ത് മാത്രം പുറത്തേക്ക് വലിക്കുക. ലഗ്ഗേജ് കൊണ്ടുപോകുവാൻ കൂടുതൽ സ്ഥലവും ഇത് ലഭ്യമാക്കുന്നു
ഓൾ-ഇൻ-വൺ ലോക്ക് - ഈ ഓൾ-ഇൻ-വൺ ലോക്ക് ഉപഭോക്താക്കളെ ഇഗ്നിഷൻ, ഹാൻഡിൽ‌ ലോക്ക്, സീറ്റ് ലോക്ക്, ഇന്ധന ടാങ്ക് തൊപ്പി എന്നിവ ഒരൊറ്റ കീ ദ്വാരം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നു.
ഇൻറ്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ ടെക്നോളജി കൊണ്ട് സുസജ്ജമായ ഐ-ടച്ച് സ്റ്റാർട്ട് (i-TOUCHstart) നിങ്ങളുടെ വാഹനം സൈലൻറ്റ് ആയി തൽക്ഷണം സ്റ്റാർട്ട് ആക്കാൻ സഹായിക്കുന്നു, ബാറ്ററി ലൈഫ് മെച്ചപ്പെടുത്തുന്നു, വിശ്വാസ്യതയുള്ള സ്റ്റാർട്ട് ലഭ്യമാക്കുന്നു, പ്രത്യേകിച്ചും നിർത്തിയും സ്റ്റാർട്ടാക്കിയും പോകേണ്ട ട്രാഫിക് സാഹചര്യങ്ങളിൽ.
മാൽഫങ്ങ്ഷൻ ഇൻഡിക്കേറ്റർ ലാന്പ് നിങ്ങളുടെ വാഹനത്തിന് എന്തെങ്കിലും തകരാറ് ഉണ്ടെങ്കിൽ മുന്നറിയിപ്പ് നൽകുന്നു. ഇത് നിങ്ങളുടെ വാഹനം എപ്പോഴും മികച്ച പെർഫോമൻസ് നൽകുകയും മെയിന്റനസ് ചിലവ് കുററയ്ക്കുകയും ചെയ്യുന്നു എന്ന് ഉറപ്പ് വരുത്തുന്നു
നല്ല എല്ലുകളാണ് ശരിയായ ഘടനയും ബലവും വഴക്കവും നൽകുന്നത്. ഈ വാഹനത്തിന്റെ ബലവത്തായ ചാസികൾ വാഹനം ചടുലമായി കൈകാര്യം ചെയ്യുന്നതിന് ഉറച്ച ഫൌണ്ടേഷൻ നൽകുന്നു. കൂടുതൽ സ്ട്രങ്ങ്ത്തുള്ള ഷീറ്റ് മെറ്റൽ ബോഡി ടെൻഷൻ ഉണ്ടാകുവനുള്ള സാധ്യതയും ഒഴിവാക്കുന്നു
ടിവിഎസ് ജൂപ്പിറ്റർ അവതരിപ്പിക്കുന്നു അതുല്യമായ പാസ്സ് ബൈ സ്വിച്ച്. സ്കൂട്ടറുകളിൽ ഇത് ആദ്യമായി. ഹൈവേകളിലും നോ ഹോൺ സോണുകളിലും ഓവർ ടേക്ക് ചെയ്യുവാൻ നിങ്ങൾ സ്വീകരിക്കുന്ന നടപടികൾ അനായാസവും സുരക്ഷിതവുമാണ് എന്ന് ഇത് ഉറപ്പ് വരുത്തുന്നു
സൂര്യപ്രകാശം പോലുള്ള തിളക്കം നൽകുവാൻ രൂപ കല്പന ചെയ്ത, ഈ വിഭാഗത്തിലെ ഏറ്റവും മികച്ചതായ ജൂപ്പിറ്ററിന്റെ ഹെഡ്ലാന്പുകൾ കൂടുതൽ പ്രകാശത്തോടെ, കൂടുതൽ വെളിച്ചം നൽകി കൂടുതൽ സ്ഥലത്തേക്കും, കൂടുതൽ മുന്നോട്ടും പ്രകാശം ചൊരിയുന്നു, നിങ്ങൾക്ക് ദൂരക്കാഴ്ച്ച നൽകുന്നു. കൂരിരുട്ടുള്ളപ്പോഴും യാത്ര ലളിതമായ കാര്യമാകുന്നു
നിരപ്പില്ലാത്തതും ചരിവുള്ളതുമായ സ്ഥലങ്ങളിൽ പോലും ജൂപ്പിറ്റർ സുഖമായി പാർക്ക് ചെയ്യൂ. ജൂപ്പിറ്ററിലുള്ള പാർക്കിങ്ങ് ബ്രേയ്ക്കുകൾ കാറുകളിലെ ഹാൻഡ് ബ്രേക്ക് പോലെ പ്രവർത്തിക്കും, നിങ്ങളുടെ വാഹനത്തെ ഒരേ സ്ഥലത്ത് ഉറപ്പിച്ച് നിർത്തും
മെച്ചപ്പെടുത്തിയ സുരക്ഷയ്ക്കായി ഡിസ്ക് ബ്രേക്ക്
TVS Motor Company uses cookies - including from third parties - to provide visitors with the best possible experience when using the website. Please note that by continuing to use the website, you accept the use of cookies. To know more about this, please click here.