സവിശേഷതകൾ

TVS Jupiter BSVI LED Headlamp

LED ഹെഡ് ലാന്പ്

മോശമായ വിസിബിലിറ്റി മറികടക്കൂ, സ്റ്റൈൽ സ്വന്തമാക്കൂ. ഇതോടൊപ്പം LED ഹെഡ് ലാന്പ്സ് അതിരാവിലെയും, വൈകിട്ടും, മൂടലുള്ള കാലാവസ്ഥയിലും, മഴയത്തും അങ്ങനെ കാണാൻ പ്രയാസമുള്ള ഏതു അവസരത്തിലും നിങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തും

LED ടെയിൽ ലാന്പ്

"ഓപ്റ്റിക്കൽ ഗൈഡുകളുള്ള അത്യാധുനിക LED ലൈറ്റുകൾ നിങ്ങളുടെ സന്തത സഹചാരിയാകും. അത് മോശം വിസിബിലിറ്റി ഉള്ളപ്പോൾ പോലും നിങ്ങളെ നല്ലവണ്ണം കാണാവുന്ന തരത്തിൽ ആക്കി സഹായിക്കുന്നു. പുറമേ, LED-കൾ തിളങ്ങും, നീണ്ടു നിൽക്കും, എഞ്ചിനു കുറഞ്ഞ ഇലക്ട്രിക്കൽ ലോഡ് മാത്രം നൽകും, ജൂപ്പിറ്ററിന്റെ കിടയറ്റ സ്റ്റൈലിന് മാറ്റ് കൂട്ടും"

TVS Jupiter 3D Emblem

പ്രിമീയം 3-D എംബ്ളം

"മുന്നിൽ നിൽക്കൂ നല്ല ഗമയിൽ. ഒരു പ്രീമിയം ടു-വീലറിന്റെ യഥാർത്ഥ അടയാളമായ ഒരു 3D എംബ്ളം ടിവിഎസ് ജൂപ്പിറ്ററിനെ അലങ്കിരിക്കുന്നു"

സ്റ്റെയിൻലെസ്സ് സ്റ്റീൽ മഫ്ലർ ഗാർഡ്

കണ്ണാടിയുടെ തിളക്കമുള്ള സ്റ്റെയിൻലെസ്സ് സ്റ്റീൽ മഫ്ലർ ഗാർഡിനൊപ്പം ജൂപ്പിറ്ററിൽ സുരക്ഷയാണ് സ്റ്റൈലിന് പ്രചോദനം നൽകുന്നത്

TVS Jupiter Black Scooty

ആൾ ബ്ളാക്ക് തീം

അതിസൂക്ഷ്മതയോടെ രൂപകല്പന ചെയ്ത് അതിലാളനയോടെ മെനഞ്ഞെടുത്ത ജൂപ്പിറ്ററിന്റെ അതിമനോഹരമായ ബാഹ്യ രൂപം തികച്ചും ഇന്പമുള്ളതാണ്. ആൾ ബ്ളാക്ക് അലോയ് വീൽസും, ആൾ ബ്ളാക്ക് എഞ്ചിനും ഒത്തിണങ്ങി ഒതുക്കമുള്ള ഒരു ആൾ ബ്ളാക്ക് രൂപഭംഗി സമ്മാനിക്കുന്നു. ജോലിക്ക് പോകുവാനുള്ള മൂഡിന് ആയാലും, അടിച്ചുപൊളിക്കുവാനുള്ള ആഗ്രഹത്തിനായാലും, ഇത് രണ്ടിനും ചേരും

TVS Jupiter LED Head Lamp

LED ഹെഡ് ലാന്പ്

മോശമായ വിസിബിലിറ്റി മറികടക്കൂ, സ്റ്റൈൽ സ്വന്തമാക്കൂ. ഇതോടൊപ്പം LED ഹെഡ് ലാന്പ്സ് അതിരാവിലെയും, വൈകിട്ടും, മൂടലുള്ള കാലാവസ്ഥയിലും, മഴയത്തും അങ്ങനെ കാണാൻ പ്രയാസമുള്ള ഏതു അവസരത്തിലും നിങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തും

TVS Jupiter ETFi

ETFi

BS-VI സവിശേഷതകളുള്ള പുതിയ നെക്സ്റ്റ്-ജെൻ ഇകോ ത്രസ്റ്റ് ഫ്യൂവൽ ഇന്ജെക്ഷൻ (ETFi) എഞ്ചിൻ മെച്ചപ്പെടുത്തിയ എഞ്ചിൻ പെർഫോമൻസ്, കൂടുതൽ ഈട്, സ്മൂത്ത് റൈഡിങ്ങ് എക്സ്പീരിയൻസ് എന്നിവയ്ക്ക് പുറമേ 15% അധികം മൈലേജും നൽകുന്നു

TVS Jupiter ZX More Mileage

15% അധികം മൈലേജ്

ഇക്കോ ത്രസ്റ്റ് ഫ്യൂവൽ ഇഞ്ചക്ഷൻ ടെക്നോളജികൊണ്ട് നിങ്ങൾക്ക് ലഭിക്കുന്നു 15% അധികം മൈലേജ്

TVS Jupiter Econometer

എക്കണോമീറ്റർ®

ടിവിഎസ് ജൂപ്പിറ്റർ തികഞ്ഞ കാര്യക്ഷമതയോടെ മികച്ച ഫ്യൂവൽ ഇക്കോണമി നൽകുവാൻ രൂപ കൽപന ചെയ്തിട്ടുള്ളതാണ്. നിങ്ങളുടെ ചെറിയ സഹായം ലഭിച്ചാൽ ഇന്ധന മിതവ്യയം ഇനിയും മെച്ചപ്പെടും. ബെസ്റ്റ്-ഇൻ-ക്ലാസ്സ് മൈലേജ് കിട്ടുന്നത് അത്യാധുനിക ടെക്നോളജിയുടെ ഒരു ഭാഗം മാത്രമാണ്. ത്രോട്ടിൽ ‘""ECONOMY"" മോഡിലേയ്ക്ക് അഡ്ജസ്റ്റ് ചെയ്യൂ ഇന്ധന മിതവ്യയം പരമാവധി ആക്കൂ. POWER""&""ECO"" എന്നീ രണ്ടു രീതി റൈഡിങ്ങ് ഓപ്ഷനുകൾ ഉള്ള ജൂപിറ്റർ നിങ്ങളുടെ ദിവസങ്ങൾക്ക് കൂടുതൽ രസം പകരും

TVS Jupiter Scooty Image

ഇന്റലിജെന്റ് ഇഗ്നിഷൻ സിസ്റ്റം

ടിവിഎസ് ജൂപ്പിറ്ററിന്റെ ഉൽകൃഷ്ടമായ ഇഗ്നിഷൻ ടെക്നോളജി വെഹിക്കിൾ ലോഡും പവർ ആവശ്യകതയും തുടർച്ചയായി സെൻസ് ചെയ്യുന്നു, മികച്ച സവാരി ഗുണവും മെച്ചപ്പെട്ട ട്രാഫിക്കിനകത്തെ മൈലേജും ഉറപ്പ് വരുത്തുന്നതിന് അതിന്റെ പ്രതികരണം ക്രമീകരിക്കിന്നു, നൽകുന്നു മെച്ചപ്പെട്ട ഇന്ധന ക്ഷമത, ഈ വിഭാഗത്തിലെ ഏറ്റവും മികച്ച മൈലേജ്. അങ്ങനെ പണം ലാഭിച്ചു തരുന്നു

TVS Jupiter Black Scooty Image

ലാർജസ്റ്റ് ലെഗ് സ്പെയ്സ്

അതീവ ശദ്ധ്രയോടെ ആസൂത്രണം ചെയ്ത് ആഡംബര ഭംഗിയിൽ കൂട്ടിയിണക്കിയിട്ടുള്ള ഘടകഭാഗങ്ങൾ റൈഡർക്കും പിന്നിലിരിക്കുന്നവർക്കും അങ്ങേയറ്റത്തെ വ്യക്തിഗത ഇരിപ്പിട സൌകര്യം നൽകുന്നു. എല്ലാ സ്കൂട്ടറുകൾക്കുമിടയിൽ ഏറ്റവു വിസ്തൃതമായ ലെഗ് സ്പെയ്സ് (375 mm) ഉള്ളത് ടിവിഎസ് ജൂപിറ്ററിനാണ്. സുഖമായി യാത്ര ചെയ്യാം, കൂടുതൽ സ്റ്റോർ ചെയ്യാം

TVS Jupiter Front Telescopic suspension

ഫ്രണ്ട് അഡ്വാൻസ്ഡ് ടെലസ്കോപ്പിക് സസ്പെൻഷൻ

ചടുല വേഗവും സവാരി സുഖവും കണക്കിലെടുത്ത് ആണ് ഒരു വാഹനത്തെ വിലയിരുത്തേണ്ടത്. അത്യാധുനിക ടെലസ്കോപ്പിക് ഷോക്ക് അബ്സോർബർ ആണ് ടിവിഎസ് ജൂപ്പിറ്ററിന് ഫ്രണ്ടിൽ ഉള്ളത്. അതു നൽകുന്ന കുഷനിങ്ങ് മികച്ചതാണ്, കുണ്ടും കുഴിയുമുള്ള അല്ലെങ്കിൽ മോശമായ റോഡുകളിൽ കൂടി യാത്ര പോകുന്പോൾ കൂടുതൽ സ്മൂത്തും ആണ്

TVS Jupiter Gas Charged Rear Suspension

ഗ്യാസ് ചാർജ്ജ്ഡ് റിയർ മോണോ ഷോക്ക്

പിന്നിലെ ഗ്യാസ് ചാർജ്ജ്ഡ് ഷോക്ക് അബ്സോർബേഴ്സ് ടിവിഎസ് ജൂപ്പിറ്ററിന്റെ സവിശേഷതയാണ്. പരുക്കൻ റോഡുകൾ ഉണ്ടാക്കുന്ന ഏറ്റവും ചെറിയ ജെർക്കുകൾ പോലും ഒഴിവാക്കുവാൻ സഹായിക്കുന്നതിന് പ്രത്യേകം രൂപകല്പന ചെയ്തവ. ഗ്യാസ് ഫിൽഡ് റിയർ ഷോക്ക് അബ്സോർബർ നിങ്ങൾക്കും പിന്നിലിരിക്കുന്ന ആൾക്കും ഒന്നാന്തരം സീറ്റിങ്ങ് സുഖം നൽകും. കുണ്ടും കുഴിയുമുള്ള റോഡിൽ കൂടി യാത്ര ചെയ്യുന്പോൾ നടുവിനും തോളിനും വേദനയിൽ നിന്ന് സംരക്ഷണം നൽകും (*Base variant)

TVS Jupiter Tubless Tyre

ലാർജസ്റ്റ് 90/90-12 ട്യൂബ്ലെസ്സ് ടയറുകൾ

നിങ്ങളുടെ സ്കൂട്ടറും റോഡും തമ്മിലുള്ള ഉറച്ച ബന്ധമാണ് അത്. ഈടുറ്റത്, സ്റ്റൈലുള്ളത്, ഭാരം കുറഞ്ഞത്. ആൾ ബ്ളാക്ക് അലോയ് വീൽസ്. മികച്ച റോഡ് ഗ്രിപ്പ്. തുരുന്പിക്കില്ല. ട്യൂബ്ലസ്സ് ടയറുകൾ ടെൻഷനില്ലാത്ത ദീർഘയാത്രകൾ സമ്മാനിക്കുന്നു

TVS Jupiter Least Turning Radius

ലീസ്റ്റ് ടേണിങ്ങ് റേഡിയസ്

വളവുകൾ തിരിയുവാനും ദിശകൾ മാറ്റുവാനും എവിടെയും സൌകര്യങ്ങൾ ലഭിക്കണമെന്നില്ല. ഏറ്റവും കുറഞ്ഞ 1910 mm ടേണിങ്ങ് റേഡിയസ് സഹിതം ടിവിഎസ് ജൂപ്പിറ്റർ വളയ്ക്കാനും തിരിക്കാനും മികച്ച സൌകര്യവും ഇതിന്റെ വിഭാഗത്തിലെ ഏറ്റവും നല്ല സവാരി സുഖവും നൽകുന്നു

TVS Jupiter Largest Wheel Base

ലാർജസ്റ്റ് വീൽ ബേസ്

ഉയർന്ന വീൽ ബേസ് എന്നാൽ കൂടുതൽ നല്ല സ്ഥിരത്വം. ട്രാൻസ്വേഴ്സ് ആയി മൌണ്ട് ചെയ്ത എഞ്ചിനും ഏറ്റവും വലിയ 1275 mm വീൽ ബേസും ടിവിഎസ് ജൂപ്പിറ്ററിന് നൽകുന്നത് ഒരു ലക്ഷ്വറി സ്കൂട്ടറിന്റെ സവാരി സുഖമാണ്. ഇന്ത്യയിലെ എല്ലാ ഭൂപ്രകൃതികൾക്കും യോജിച്ചത്

TVS Jupiter ZX accessible kick start

ആക്സസിബിൾ കിക്ക് സ്റ്റാർട്ട് & ഇലക്ട്രിക് സ്റ്റാർട്ട്

ഒരു ഇലക്ട്രിക് സ്റ്റാർട്ടർ സഹിതമാണ് ടിവിഎസ് ജൂപ്പിറ്റർ വരുന്നത്. എവിടെയും വെച്ച് ഏതു സമയത്തും നിങ്ങളുടെ സൌകര്യം അനുസരിച്ച് സ്കൂട്ടർ സ്റ്റാർട്ട് ചെയ്യാം. മാത്രമല്ല കിക്ക്-സ്റ്റാർട്ട് നിങ്ങളുടെ പാദങ്ങളുടെ വിതാനത്തിൽ ആയതുകൊണ്ട് സീറ്റിൽ നിന്നും ഇറങ്ങാതെ തന്നെ സ്കൂട്ടർ സ്റ്റാർട്ട് ചെയ്യാം

TVS Jupiter ZX Centre Stand

പാറ്റന്റഡ് E-Z® സെന്റർ സ്റ്റാൻഡ്

ടിവിഎസ് ജൂപ്പിറ്ററിന്റെ E-Z® സെന്റർ സ്റ്റാൻഡ് ചെറുതായി ഒന്ന് പുഷ് ചെയ്താൽ സ്കൂട്ടറിനെ അതിന്റെ സെന്റർ സ്റ്റാൻഡിൽ നിങ്ങൾക്കോ വീട്ടിൽ ആർക്കെങ്കിലുമോ നിർത്താൻ കഴിയും

ലോ ഫ്യൂവൽ ഇൻഡിക്കേറ്റർ

സമയവും നിങ്ങളുടെ സൌകര്യവും അനുസരിച്ച് ഇന്ധനം നിറയ്ക്കാം. നിങ്ങളുടെ സ്കൂട്ടറിൽ ഇന്ധനത്തിന്റെ അളവ് കുറയുന്പോൾ ടിവിഎസ് ജൂപ്പിറ്ററിൽ ഇന്ധനം അടിക്കാൻ ഓർമപ്പെടുത്തുന്നതിന് വേണ്ടി ലോ ഫ്യൂവൽ ഇൻഡിക്കേറ്റർ ബ്ളിങ്ക് ചെയ്യും. സ്മാർട്ട് ആയ ഈ അലേർട്ട് സംവിധാനം സ്കൂട്ടറിൽ എപ്പോൾ ഇന്ധനം നിറയ്ക്കണം തുടങ്ങിയ നിസ്സാര കാര്യങ്ങളെ പറ്റി നിങ്ങൾ ആലോചിച്ച് വിഷമിക്കാതിരിക്കാൻ സഹായിക്കുന്നു

TVS Jupiter Front Utility Box

ഫ്രണ്ട് യുടിലിറ്റി ബോക്സ് (L)

2 ലിറ്ററിന്റെ ഫ്രണ്ട് യുടിലിറ്റി ബോക്സ് എക്സ്ട്രാ സ്റ്റോറേജ് സ്ഥലവും സൌകര്യവും നൽകുന്നു

ഡ്യുവൽ സൈഡ് ഹാൻഡിൽ ലോക്ക്

റോഡുകളിൽ പോലും അനായാസം പാർക്ക് ചെയ്യാം. ടിവിഎസ് ജൂപ്പിറ്ററിന്റെ ഹാൻഡിൽ ഇടത്തോ വലത്തോ സൌകര്യം പോലെ ലോക്ക് ചെയ്യാം. അങ്ങനെ മികച്ച സൌകര്യം ലഭ്യമാക്കുന്നു

ലാർജ് അണ്ടർ-സീറ്റ് സ്റ്റോറേജ്

21 ലിറ്ററിന്റെ വർദ്ധിപ്പിച്ച സ്റ്റോറേജ് സ്ഥലം യാത്രകളിൽ കൂടുതൽ സാധനങ്ങൾ കൊണ്ടുപോകുവാൻ സൌകര്യം തരുന്നു

TVS JupiterRetractable Bag Hooks Dual bag hooks

റിട്രാക്റ്റബിൾ ബാഗ് ഹുക്ക്സ്

ടിവിഎസ് ജൂപ്പിറ്ററിൽ ഉള്ള അകത്തേക്ക് വലിക്കാവുന്ന ബാഗ് ഹുക്കുകൾ ഒരിക്കലും നിങ്ങളുടെ കാലുകൾക്ക് മുറിവേൽപ്പിക്കില്ല. ബാഗുകൾ വയ്ക്കേണ്ട സമയത്ത് മാത്രം പുറത്തേക്ക് വലിക്കുക. ലഗ്ഗേജ് കൊണ്ടുപോകുവാൻ കൂടുതൽ സ്ഥലവും ഇത് ലഭ്യമാക്കുന്നു

TVS Jupiter External Fule Fill

എക്സ്റ്റേണൽ ഫ്യൂവൽ ഫിൽ

ജൂപ്പിറ്ററിന്റെ എക്സ്റ്റേണൽ ഫ്യൂവൽ ഫിൽ സീറ്റിൽ നിന്ന് ഇറങ്ങാതെ തന്നെ പെട്രോൾ അടിക്കാൻ സൌകര്യം നൽകുന്നു. സീറ്റിനടിയിലുള്ള സ്ഥലത്ത് വെച്ച് വിലപിടിപ്പുള്ള സാധനങ്ങൾ കൊണ്ട് പോകുന്പോൾ പ്രത്യേകിച്ചും ഇത് കൂടുതൽ സുരക്ഷിതമാണ്. നിങ്ങളുടെ ഭക്ഷണ സാധനങ്ങളിൽ പെട്രോൾ വീഴാതെയും അതിന്റെ ദുർഗന്ധം പടരാതെയും ഇത് സംരക്ഷിക്കും

TVS Jupiter Malfunction Indicator Lamp

മാൽഫങ്ങ്ഷൻ ഇൻഡിക്കേറ്റർ ലാന്പ് (MIL)

"മാൽഫങ്ങ്ഷൻ ഇൻഡിക്കേറ്റർ ലാന്പ് നിങ്ങളുടെ വാഹനത്തിന് എന്തെങ്കിലും തകരാറ് ഉണ്ടെങ്കിൽ മുന്നറിയിപ്പ് നൽകുന്നു. ഇത് നിങ്ങളുടെ വാഹനം എപ്പോഴും മികച്ച പെർഫോമൻസ് നൽകുകയും മെയിന്റനസ് ചിലവ് കുററയ്ക്കുകയും ചെയ്യുന്നു എന്ന് ഉറപ്പ് വരുത്തുന്നു"

TVS Jupiter BS6 Metal Body

മെറ്റൽ ബോഡി

നല്ല എല്ലുകളാണ് ശരിയായ ഘടനയും ബലവും വഴക്കവും നൽകുന്നത്. ഈ വാഹനത്തിന്റെ ബലവത്തായ ചാസികൾ വാഹനം ചടുലമായി കൈകാര്യം ചെയ്യുന്നതിന് ഉറച്ച ഫൌണ്ടേഷൻ നൽകുന്നു. കൂടുതൽ സ്ട്രങ്ങ്ത്തുള്ള ഷീറ്റ് മെറ്റൽ ബോഡി ടെൻഷൻ ഉണ്ടാകുവനുള്ള സാധ്യതയും ഒഴിവാക്കുന്നു

TVS Jupiter BS6 LED Headlamp

ബ്രൈറ്റസ്റ്റ് ഹെഡ് ലാന്പ്

സൂര്യപ്രകാശം പോലുള്ള തിളക്കം നൽകുവാൻ രൂപ കല്പന ചെയ്ത, ഈ വിഭാഗത്തിലെ ഏറ്റവും മികച്ചതായ ജൂപ്പിറ്ററിന്റെ ഹെഡ്ലാന്പുകൾ കൂടുതൽ പ്രകാശത്തോടെ, കൂടുതൽ വെളിച്ചം നൽകി കൂടുതൽ സ്ഥലത്തേക്കും, കൂടുതൽ മുന്നോട്ടും പ്രകാശം ചൊരിയുന്നു, നിങ്ങൾക്ക് ദൂരക്കാഴ്ച്ച നൽകുന്നു. കൂരിരുട്ടുള്ളപ്പോഴും യാത്ര ലളിതമായ കാര്യമാകുന്നു

TVS Jupiter BS6 Parking Brake

പാർക്കിങ്ങ് ബ്രേക്ക്

നിരപ്പില്ലാത്തതും ചരിവുള്ളതുമായ സ്ഥലങ്ങളിൽ പോലും ജൂപ്പിറ്റർ സുഖമായി പാർക്ക് ചെയ്യൂ. ജൂപ്പിറ്ററിലുള്ള പാർക്കിങ്ങ് ബ്രേയ്ക്കുകൾ കാറുകളിലെ ഹാൻഡ് ബ്രേക്ക് പോലെ പ്രവർത്തിക്കും, നിങ്ങളുടെ വാഹനത്തെ ഒരേ സ്ഥലത്ത് ഉറപ്പിച്ച് നിർത്തും

നിറങ്ങൾ

360 വ്യൂ ചെയ്യുവാൻ ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്യുക
മാറ്റ് ബ്ലൂ

Any images or features displayed on creatives are subject to change without prior notice

സാങ്കേതിക സവിശേഷതകൾ

  • ടൈപ്പ് സിങ്കിൾ സിലിണ്ടർ, 4 സ്ട്രോക്ക്, CVTi, ഫ്യൂവൽ ഇൻജെക്ഷൻ
  • ബോർ X സ്ട്രോക്ക് 53.5 x 48.8 mm
  • ഡിസ്പ്ലേസ്‌മെന്റ് 109.7 cc
  • പരമാവധി പവർ 5.8 kW @ 7500 rpm
  • പരമാവധി ടോർക്ക് 8.8 Nm @ 5500 rpm
  • എയർ ഫിൽട്ടർ ടൈപ്പ് വിസ്കസ് പേപ്പർ ഫിൽട്ടർ
  • ട്രാൻസ്മിഷൻ ടൈപ്പ് CVT ഓട്ടോമാറ്റിക്
  • സ്റ്റാർട്ടിങ്ങ് സിസ്റ്റം കിക്ക് & ഇലക്ട്രിക് സ്റ്റാർട്ടർ
  • ടയർ സെസ് (ഫ്രണ്ട് & റിയർ) 90/90-12 54 J (ട്യൂബ്ലെസ്സ)
  • ഫ്രണ്ട് 220 mm ഡിസ്ക് (SBT)
  • റിയർ 130 mm ഡ്രം (SBT)
  • ഡയമൻഷൻസ് (നീളം x വീതി x ഉയരം 1834 x 678 x 1286 mm
  • ഫ്രെയിം ഉയർന്ന ദൃഢതയുള്ള അണ്ടർബോൺ ഇനം
  • ഫ്രണ്ട് സസ്പെൻഷൻ ടെലിസ്കോപിക് ഹൈഡ്രോളിക്
  • ഗ്രൗണ്ട് ക്ലിയറൻസ് 163 mm (അൺലേഡൻ)
  • കെർബ് വെയിറ്റ് 109 kg
  • റിയർ സസ്പെൻഷൻ 3-സ്റ്റെപ്പ് അഡ്ജസ്റ്റബിൾ ടൈപ്പ് കോയിൽ സ്പ്രിങ്ങ്, ഹൈഡ്രോളിക് ഡാംപറിനൊപ്പം
  • വീൽ ബേസ് 1275 mm
  • വീലുകൾ അലോയ്
  • ഇഗ്നിഷൻ ECU കൺട്രോൾഡ് ഇഗ്നിഷൻ
  • ബാറ്ററി 12V, 4Ah MF ബാറ്ററി
  • ഹെഡ് ലാമ്പ് & ടെയിൽ ലാമ്പ് LED

YOU MAY ALSO LIKE

TVS Ntorq
TVS Scooty Pep+
TVS iQube